റോം
പതിനാറാമത് ജി 20 ഉച്ചകോടിക്ക് റോമില്‍ ശനിയാഴ്ച തുടക്കമാകും. രണ്ടുദിവത്തെ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം മുഖ്യ ചര്‍ച്ചയാകും. കോവിഡാനന്തരം നേരിട്ട് നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യത്തെ ജി20 ഉച്ചകcോടിയാണിത്. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തിലെത്താൻ അടിയന്തരനടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത മുഖ്യ ചര്‍ച്ചയാകും. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. അന്തര്‍വാഹിനി കരാറില്‍നിന്ന് ഓസ്ട്രേലിയ പിന്മാറിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുശേഷം ഫ്രാന്‍സും ഓസ്ട്രേലിയയും യുഎസും ഒരു വേദിയില്‍ ഒന്നിക്കുന്നത് ഇതാദ്യം. ചൈന, റഷ്യ, തുര്‍ക്കി രാഷ്ട്രത്തലവന്മാര് ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ചൈനയുടെ വിദേശ മന്ത്രി വാങ് യി സമ്മേളനത്തിനെത്തും.