ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു, ഏകനായി പോകുന്നു. അദ്ദേഹം നേരത്തെയുണ്ടായിരുന്ന നിലപാട് മാറ്റി, അത്ര മാത്രമെ സംഭവിച്ചിട്ടുള്ളു. പാർട്ടിയുടെ സഹയാത്രികൻ മാത്രമായിരുന്നു ചെറിയാൻ ഫിലിപ്പ് എന്നും വിജയരാഘവൻ പ്രതികരിച്ചു.
Also Read :
ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോയതായി വാര്‍ത്തകള്‍ കണ്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് സിപിഎം ആക്ടിങ് സെക്രട്ടറി വിഷയത്തിൽ പ്രതികരിച്ചത്. സി പി ഐ എമ്മിന്റെ സഹയാത്രികര്‍ ധാരാളമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളോട് സി പി ഐ എമ്മിന് നന്ദിയുണ്ട്. ചെറിയാന് ഇപ്പോള്‍ ഇടതു സഹയാത്രികന് അല്ലല്ലോയെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് വിജയരാഘവൻ മറുപടി നൽകി.
ഇടത് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് നടത്തിയ വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ച വിജയരാഘവൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം സുതാര്യമാണെന്നും പറഞ്ഞു. അഡി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തിൽ മറുപടി പറയാനില്ല. ചെറിയാൻ ഫിലിപ്പ് ഇപ്പോൾ സഹയാത്രികനല്ല. അതിനാൽ ആരോപണങ്ങളിൽ ഇപ്പോൾ മറുപടിയുമില്ല. കോൺഗ്രസിൽ ആയപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതി. രാജ്യസഭാ സീറ്റ് നൽകാൻ നിശ്ചിയിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ സൂപ്പർ സി എം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ചെറിയാൻ ഫിലിപ്പ് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പറഞ്ഞിരുന്നു.