ബെംഗളൂരു: കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം മുൻ ഡയറക്ടർ കുറുമ്പൂർ ദേവരാജൻ ബെംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു. പരേതരായ കുറുമ്പൂർ കൃഷ്ണൻ, കളത്തിൽ ലക്ഷ്മി ദമ്പതികളുടെ മകനാണ്.
കോഴിക്കോട് ചെറുകിട വ്യാപാര അസോസിയേഷന്റെ മുൻ പ്രസിഡന്റ്, കേരള പ്രിന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: തച്ചമ്പലത്ത് പ്രഭാവതി. മക്കൾ: കെ ദിപിൻ(ബെംഗളൂരു), കെ ലക്ഷ്മി. മരുമക്കൾ: ദീനി അശോകൻ(തൃശൂർ), രജീഷ്(പൂണെ). സഹോദരങ്ങൾ: ജയരാജൻ(റിട്ട.ആർ.ടി.ഒ), അഡ്വ.ബാബ പ്രേരാജ്, രാജ രത്നം(എംപയർ ഓട്ടോ സ്പെയേർസ്). സംസ്കാരം ഒക്ടോബർ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.