കൊച്ചി> കേരളത്തിൽ കാൻസർ ചികിത്സയുടെ ആധുനികവൽക്കരണത്തിനു തുടക്കം കുറിച്ചത് ഡോ. എം കൃഷ്ണൻനായർ ആണെന്ന് ഡോ. ബി ഇക്ബാൽ. ആർ സി സിയിൽ എം കൃ്ഷ്ണൻ നായരുടെ നേതൃത്വത്തിൽ ഓറൽ മോർഫിൻ ഉൽപാദിപ്പിച്ച് ലഭ്യമാക്കിയതോടെയാണു പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം കേരളത്തിൽ വേരുപിടിച്ചതെന്നും അനുസ്മരണക്കുറിപ്പിൽ ഡോ. ഇക്ബാൽ പറഞ്ഞു.
പോസ്റ്റ് ചുവടെ
കേരളത്തിൽ കാൻസർ ചികിത്സയുടെ ആധുനികവൽക്കരണത്തിനു തുടക്കം കുറിച്ച അർബുദരോഗവിഗ്ധൻ ഡോ എം കൃഷ്ണൻ നായർ സാർ അന്തരിച്ചു. ശക്തമായ എതിർപ്പിനെ അതിജീവിച്ചാണു സാർ റീജിയണൽ കാൻസർ സെന്റർ (ആർ സി സി) തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസ്സിൽ സ്ഥാപിച്ചത്. ആർ സി സിയിൽ സാറിന്റെ നേതൃത്വത്തിൽ ഓറൽ മോർഫിൻ ഉൽപാദിപ്പിച്ച് ലഭ്യമാക്കിയതോടെയാണു പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം കേരളത്തിൽ വേരുപിടിച്ചത്.
ആദ്യകാലത്ത് ഇജ്ജക്ഷൻ രൂപത്തിലുള്ള മോർഫിൻ മാത്രം ലഭ്യമായിരുന്നത് കൊണ്ട് പ്രധാനമായും കാൻസർ രോഗികൾ അനുഭവിച്ചിരുന്ന വേദന ശമിപ്പിക്കുവാൻ ബുദ്ധിമുട്ടായിരുന്നു.
വായിലൂടെ നൽകാവുന്ന ഓറൽ മോർഫിൻ ലഭ്യമായതോടെയാണു കാൻസർ രോഗികൾക്കാശ്വാസം ലഭിച്ച് തുടങ്ങിയത്. പാലിയേറ്റീവ് കെയറിനു സാർ നൽകിയ മൗലിക സംഭാവന നിർഭാഗ്യവശാൽ അവഗണിക്കപ്പെട്ട് പോവുകയാണുണ്ടായത്. വന്ദ്യഗുരുവിനു കൂപ്പുകൈകളോടെ പ്രണാമം അർപ്പിക്കട്ടെ.