തിരൂർ
ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക് ആശ്വാസം. നവംബർ ഒന്നുമുതൽ എട്ട് ട്രെയിനുകളിലും 10 മുതൽ രണ്ട് ട്രെയിനുകളിലും ജനറൽ കംപാർട്ട്മെന്റുകൾ ആരംഭിക്കും.
മലബാർ മേഖലയിൽ കണ്ണൂർ–-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ്, കണ്ണൂർ–-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, കോയമ്പത്തൂർ––കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ, എറണാകുളം–– കണ്ണൂർ സ്പെഷൽ എക്സ്പ്രസ്, കണ്ണൂർ–-എറണാകുളം സ്പെഷൽ എക്സ്പ്രസ് എന്നിവയും നിലമ്പൂർ–- കോട്ടയം, കോട്ടയം–- നിലമ്പൂർ എക്സ്പ്രസുകളും നവംബർ ഒന്നുമുതലും മംഗലാപുരം–-കോയമ്പത്തൂർ എക്സ്പ്രസ്, കോയമ്പത്തൂർ-–-മംഗലാപുരം എക്സ്പ്രസ് എന്നിവ 10 മുതലും ജനറൽ സീറ്റുകളുമായി സർവീസ് നടത്തും.