തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ടവിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. പി.ബി.അംഗം കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി. സെന്ററിലേക്ക് വിളിപ്പിക്കുകയായിരുന്നു.
വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി. എസ്എഫ്ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആനാവൂർ നാഗപ്പൻ ഇടപെടൽ നടത്തിയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
ഉച്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിലെത്തിയ ആനവൂർ നാഗപ്പൻ അര മണിക്കൂറോളം കോടിയേരിയുമായി സംസാരിച്ചു.