കൊച്ചി> സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിനങ്ങളിലെ പ്രവര്‍ത്തന നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന മൊബൈല്‍ പ്രദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ മൊബൈല്‍ എക്സിബിഷന് ബസ് മന്ത്രി പി. രാജീവ് കളമശേരിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
നൂറു ദിനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവുമാണ് ബസിലുള്ളത്. എറണാകുളം മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, ചെല്ലാനത്തെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കാക്കനാട് ആരംഭിച്ച ഡ്രൈവിംഗ് സിമുലേറ്റര്‍, വൈപ്പിന്‍ ഓച്ചന്തുരുത്തിലെ ഫിഷ് മാര്‍ട്ട്, അതിഥി തൊഴിലാളികള്‍ക്കുള്ള സര്‍ക്കാരിന്റെ കരുതല്‍, കൊച്ചി കോര്പ്പറേഷന് ആരംഭിച്ച പത്ത് രൂപ ഊണ് തുടങ്ങിയ ആകര്‍ഷകമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെയും പദ്ധതികളുടെയും വിവരണമടങ്ങിയ വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രസിദ്ധീകരണങ്ങളായ ജനപഥവും കേരള കോളിംഗും സൗജന്യമായി വാഹനത്തില്‍ ലഭിക്കും. കളമശേരിയിലും എച്ച്എംടി മേഖലയിലും പര്യടനം പൂര്‍ത്തിയാക്കിയ വാഹനം ഇന്ന് വൈപ്പിന്‍, പറവൂര്‍ മേഖലകളില്‍ പര്യടനം നടത്തി
ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ പങ്കെടുത്തു.