തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെഅഭിപ്രായപ്രകടനം.
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾമാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
#DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.
കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
Regardless of what the facts and findings are or will be, there is no reason or excuse for this 125 year old dam to exist as a functioning structure! It’s about time we put politics and economics aside and do what is right. 🙏#DecommisionMullaperiyarDam pic.twitter.com/vKqQNtBRmi
— Prithviraj Sukumaran (@PrithviOfficial) October 24, 2021
ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ നഗരത്തിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴ പെയ്തു. നഗരത്തിൽ പലയിടങ്ങളിലും കെ.കെ.ആർ ജംഗ്ഷനിലെ മൂന്ന് വീടുകളിലും വെള്ളം കയറി. മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സിന്റെ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു.
Content highlights: Decommission mullaperiyar dam – Prithviraj Sukumaran