Also Read:
ഒളിവിൽ കഴിയവെയാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കണ്ണൻ ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് കണ്ണൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിലായതിനെത്തുടർന്ന് ജാമ്യം തേടിയ കണ്ണന് ഈ മാസം ആറ് വരെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറിന് കേസ് പരിഗണിച്ച കോടതി ജാമ്യം റദ്ദാക്കുകയും സ്വന്തം ജില്ലയായ പാലക്കാട് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.
ജാമ്യം റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് കണ്ണൻ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത്. കോടതി വിലക്ക് ലംഘിച്ച് പാലക്കാട് തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വനിതാ ഡോക്ടറെ ഫ്ലാറ്റിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ണനെതിരെ അന്വേഷണം നടന്നുവരികയാണ്. ഇയാൾ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും കേസിൽ പ്രതികളാണ്. സംവിധായകൻ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണൻ.