അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ തുടരും. തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 27 വരെ കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Also Read:
കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. കിഴക്കൻ മേഖലയായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് ശക്തമായ തോതിൽ മഴ പെയ്യുന്നത്. കനത്ത മഴയെത്തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉച്ചയോടെ തൊടുപുഴ ടൗണിൽ രണ്ട് മണിക്കൂറോളമാണ് മഴ നീണ്ടുനിന്നത്. നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്.
Also Read:
പത്തനംതിട്ടയുടെ മലയോര മേഖലയിൽ കന്ന മഴയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം വണ്ടൻപതാൽ മേഖലയിൽ ചെറിയ ഒരുൾപൊട്ടൽ ഉണ്ടായി. പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സീതത്തോട് കോട്ടമൺപാറയിൽ വെള്ളപാച്ചിലിൽ കാര്‍ ഒലിച്ചുപോയി.
വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഒരു ഷട്ടര്‍ മാത്രമാണ് ഇടുക്കിയിൽ നിലവിൽ തുറന്നുവെച്ചിട്ടുള്ളത്.