തിരുവനന്തപുരം: ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി സമരം ചെയ്യേണ്ട ഗതിക്കേടുണ്ടായെങ്കിൽ ഇത് പിണറായി വിജയന് നാണേക്കേടാണെന്ന് കെ.മുരളീധരൻ എംപി. സ്വന്തം കുഞ്ഞിന് വേണ്ടി പ്രതിഷേധം നടത്തുന്ന അനുപമയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു മുരളീധരൻ.
എന്തിനും അഭിപ്രായം പറയുന്ന ചില സാംസ്കാരിക നായകന്മാരുണ്ടല്ലോ ഈ നാട്ടിൽ, അവരൊക്കെ കാഷ്വൽ ലീവെടുത്ത് പോയോ എന്നും മുരളീധരൻ ചോദിച്ചു.
വനിതാ സംഘടനകൾ എവിടെ പോയി.ചാനലിൽ കുരയ്ക്കുന്ന ഡിവൈഎഫ്ഐ നേതാക്കളെവിടെ. അനുപമയ്ക്കൊപ്പം മാർക്സിസ്റ്റ് പാർട്ടി ഒഴികെ കേരളത്തിലെ മുഴുവൻ ജനങ്ങളുമുണ്ട്. കോൺഗ്രസുമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.