കൊച്ചി > തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ അട്ടിമറിയ്ക്കാന്‍ ചമച്ച വാര്‍ത്തയില്‍ വന്‍ നുണമായി മലയാള മനോരമ. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ ഇന്ത്യയിൽ ട്രെയിനുകൾ ഓടുന്നുവെന്നാണ് മനോരമ വാർത്തയിൽ പറയുന്നത്. വേഗ റെയിലിന് ചുവപ്പു സിഗ്നല്‍ എന്ന തലക്കെട്ടില്‍ കൊടുത്ത വാര്‍ത്തയിലാണ് അബദ്ധം.
കെ റെയില്‍ അട്ടിമറിയ്ക്കാന്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന നീക്കങ്ങള്‍ക്ക് ബലം പകരാന്‍ നിര്‍മ്മിച്ച വാര്‍ത്തയിലാണ് മനോരമയുടെ ‘വേഗനുണ’. പദ്ധതി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു.. ഇതിനായി അന്താരാഷ്ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. ഈ ദിവസം തന്നെയാണ് മനോരമ നുണവാര്‍ത്ത നിര്‍മ്മിച്ചത്.