Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അനുപമയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാര്‍ട്ടി നിലപാട്; പാര്‍ട്ടിക്ക് പരിഹരിക്കാനാകില്ല- സിപിഎം

by News Desk
October 22, 2021
in KERALA
0
അനുപമയ്ക്ക്-കുഞ്ഞിനെ-കിട്ടണമെന്നാണ്-പാര്‍ട്ടി-നിലപാട്;-പാര്‍ട്ടിക്ക്-പരിഹരിക്കാനാകില്ല-സിപിഎം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പെറ്റമ്മയുടെ സമ്മതമില്ലാതെ സിപിഎം നേതാവ് കുഞ്ഞിനെ ദത്തുകൊടുത്തെന്ന ആരോപണത്തിൽ വിശദീകരണവുമായി പാർട്ടി. കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചുകിട്ടണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ പാർട്ടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

ഇത്തരം പരാതി വന്നതിന് പിന്നാലെ തന്നെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാട്. അനുപമയുടെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു.

ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ആനാവൂർ നാഗപ്പൻ ചൂണ്ടിക്കാട്ടി. മകനെ വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോട് പറഞ്ഞതായും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി പോലീസ് മുന്നോട്ട് പോകണം. കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. പോലീസിനോട് ഇന്നത് ചെയ്യണമെന്നോ ചെയ്യേണ്ടന്നോ പറയാൻ ഞങ്ങളാരും പോയിട്ടില്ല.

തന്നോട് അനുപമ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പാർട്ടി ഇടപ്പെട്ട് പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. നിയമപരമായി നോക്കാനാണ് താൻ പറഞ്ഞത്. പാർട്ടി ഇടപ്പെട്ട് കുഞ്ഞിനെ വാങ്ങിച്ച് കൊടുക്കുക എന്നത് സാധ്യമേ അല്ല. ഞങ്ങളെ കൊണ്ട് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ മോളെ എന്ന് വിളിച്ചാണ് അനുപമയോട് സംസാരിച്ചതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞെങ്കിലും ആ രീതിയിലല്ല അദ്ദേഹം തന്നോട് സംസാരിച്ചതെന്ന് അനുപമ പ്രതികരിച്ചു. തന്റെ അനുമതിയോട് കൂടിയല്ലേ കുഞ്ഞിനെ കൊടുക്കുന്നത് പിന്നെ എന്തിനാണ് അന്വേഷിച്ചുവരുന്നതെന്നാണ് ആനാവൂർ നാഗപ്പൻ ചോദിച്ചത്. ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തുവെന്നും അനുപമ വ്യക്തമാക്കി.

പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കൾ തന്നിൽ നിന്ന് വേർപ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു നിയമവിരുദ്ധമായി കൈമാറിയെന്നാണ് എസ്എഫ്ഐ മുൻ നേതാവായ അനുപമയുടെ പരാതി. അനുപമയുടെ അച്ഛനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രൻ അടക്കമുള്ളവർക്കെതിരെയാണ് പരാതിയുള്ളത്. അനുപമയ്ക്കും ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറി അജിത്തും കഴിഞ്ഞ വർഷം ഒക്ടോബർ 19-നാണ് ആൺ കുഞ്ഞ് ജനിച്ചത്.

ഗർഭിണിയായിരിക്കുമ്പോൾ, തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിട്ടുണ്ട്.. അച്ഛൻ പി.എസ്. ജയചന്ദ്രനെതിരേ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ട് മാസം ഗർഭിണിയായിരിക്കെ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചിരുന്നുവെന്ന് അനുപമ പറഞ്ഞു. അനുപമയുടെ അച്ഛനും സി.പി.എം. ഏരിയാകമ്മിറ്റിയംഗവുമായ ജയചന്ദ്രനിൽനിന്ന് ഭീഷണിയുണ്ടെന്ന് ഭർത്താവ് അജിത്തും ആരോപിക്കുന്നു.

മുൻ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന അജിത്തും അനുമപയും സ്നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേർന്ന് നിർബന്ധപൂർവം മാറ്റിയെന്നായിരുന്നു അനുപമ നൽകിയ പരാതി. പേരൂർക്കട പോലീസ് മുതൽ മുഖ്യമന്ത്രിക്കും സി.പി.എം. നേതാക്കൾക്കും വരെ പരാതി നൽകിയിരുന്നു.

ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത്, അനുപമയ്ക്ക് കുട്ടിയുണ്ടായശേഷം ആദ്യ ഭാര്യയിൽനിന്നു വിവാഹമോചനം നേടി. തുടർന്നാണ് ഇരുവരും പരാതി കൊടുത്തത്.

Previous Post

ഗുജറാത്തിൽ ബിജെപിയ്ക്കെതിരെ പാർട്ടിയെ ചെന്നിത്തല നയിച്ചേക്കും; പുതിയ ചുമതല നൽകാൻ കോൺഗ്രസ്

Next Post

ഇഴഞ്ഞിഴഞ്ഞ് വിഴിഞ്ഞം: അദാനി ഗ്രൂപ്പിനെ പഴിചാരി സര്‍ക്കാര്‍; ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇഴഞ്ഞിഴഞ്ഞ്-വിഴിഞ്ഞം:-അദാനി-ഗ്രൂപ്പിനെ-പഴിചാരി-സര്‍ക്കാര്‍;-ആരോപണങ്ങള്‍-നിഷേധിച്ച്-കമ്പനി

ഇഴഞ്ഞിഴഞ്ഞ് വിഴിഞ്ഞം: അദാനി ഗ്രൂപ്പിനെ പഴിചാരി സര്‍ക്കാര്‍; ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.