തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് പട്ടിക പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളേയും പരിഗണിച്ചുവെന്നും എ, ഐ ഗ്രൂപ്പുകളിലുള്ളവരാണ് പട്ടികയിലുള്ളതെന്നും സുധാകരൻ പറഞ്ഞു.
പട്ടികയുടെ പേരിൽ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാർട്ടിയാണ് വലുതെങ്കിൽ ആരും തീരുമാനത്തിന് എതിരേ വരില്ലെന്നും സുധാകരൻ പറഞ്ഞു. ഗ്രൂപ്പ് പരിഗണിച്ചാണ് തീരുമാനമെന്നും എന്നാൽ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം 56 അംഗ കെ.പി.സി.സി ഭാരവാഹിപട്ടിക പ്രഖ്യാപിച്ചത്. വി.ടി ബൽറാം, എൻ ശക്തൻ, വി.ജെ പൗലോസ്, വി,പി സജീന്ദ്രൻ എന്നീ നാല് പേരാണ് വൈസ് പ്രസിഡന്റുമാർ. 23 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് വനിതകൾ മാത്രമാണുള്ളത്. 28 അംഗ നിർവാഹക സമിതിയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്.
Content Highlights: K Sudhakaran on kpcc office bearers