Twenty 20 WC: ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ് മികവ് കൊണ്ട് മറികടന്ന ഇന്ത്യക്ക് ടൂര്‍ണമെന്റിന് മുന്നോടിയായി തയാറെടുപ്പ് നടത്താനുള്ള അവസാന അവസരമാണിത്. കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത് എന്നിവര്‍ ഫോം തെളിയിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങാതിരുന്ന രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ശര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓസീസിനെതിരെ കളിച്ചേക്കും. ബാറ്റിങ്, ബോളിങ് ലൈനപ്പുകളിലെ മാറ്റങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനം ഇന്നത്തെ മത്സരത്തിന് ശേഷം ഉണ്ടായേക്കും.
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം എവിടെ വച്ചാണ് നടക്കുന്നത്?
ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം നടക്കുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സര സമയം എപ്പോഴാണ്?
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ന് ആരംഭിക്കും
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തിന്റെ തത്സമ സംപ്രേക്ഷണം എവിടെ കാണാം?
സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് 3 എച്ച്ഡി എന്നി ചാനലുകളില്‍ ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്സ്റ്റാര് ആപ്പിലൂടെ കാണാന്‍ സാധിക്കും.
The post Twenty 20 WC: ട്വന്റി 20 ലോകകപ്പ്: ഇന്ത്യ- ഓസ്ട്രേലിയയെ രണ്ടാം സന്നാഹ മത്സരം ഇന്ന് appeared first on Indian Express Malayalam.