തിരുവനന്തപുരം > മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. മുഖ്യമന്ത്രി പിണറായി വിജയന് വി എസിന് ആശംസകള്‍ നേര്‍ന്നു. ‘നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍’ എന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാവും ഈ വര്‍ഷവും വി എസിന്റെ ജന്മദിനം കടന്ന് പോകുക. കോവിഡ് കാലമായത് കൊണ്ട് സന്ദര്‍ശകരുടെ വരവിനും പോക്കിനും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജന്മദിനത്തില് പതിവ് ആള്‍ക്കൂട്ടം ഉണ്ടാകില്ല. ഭാര്യക്കും മകനും ഒപ്പം തലസ്ഥാനത്തെ വസതിയില്‍ കഴിയുന്ന വി എസിന്റെ കഴിഞ്ഞ ജന്മദിനവും ആരവങ്ങള്‍ ഇല്ലാതെയാണ് കടന്ന് പോയത്.