ചെന്നൈ > മഴക്കെടുതി നേരിടുന്ന കേരളത്തിന് ഡിഎംകെ ട്രസ്റ്റിൽനിന്ന് ഒരു കോടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറും.
മുമ്പ് രണ്ടു പ്രളയകാലത്തും ഡിഎംകെ കേരളത്തിന് സഹായം ലഭ്യമാക്കിയിരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.