പത്തനംതിട്ട > കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള് ചൊവാഴ്ച പുലര്ച്ചെ തുറക്കും. പുലര്ച്ചെ അഞ്ചിന് ശേഷം തുറക്കുവാനാണ് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ തീരുമാനം.
രണ്ടു ഷട്ടറുകള് ക്രമാനുഗതമായി ഉയര്ത്തി 25 കുമക്സ് മുതല് പരമാവധി 50 കുമക്സ് വരെ, ജനവാസ മേഖലകളില് പരമാവധി 10 സെന്റീമീറ്ററില് കൂടുതല് ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവ്.
പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില് എത്തുന്നതാണെന്നും ജനങ്ങള് ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.