ചേനപ്പാടി: പ്രളയജലത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ഇടിച്ച് ചേനപ്പാടി കടവനാൽകടവ് പാലം അപകടാവസ്ഥയിലായി. പാലത്തിന്റെ ഒരു സ്പാൻ രണ്ടടിയിലേറെ നീങ്ങി. കൈവരികൾക്കും നാശമുണ്ട്.
പാലം തെന്നി നീങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഇതുവഴി വലിയവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. പാലത്തിൽ ഇതിന് മുൻപൊരിക്കലും വെള്ളം കയറിയിട്ടില്ല. ഇത്തവണ ഇതിന് മുകളിലൂടെ വെള്ളം കയറിയതോടെ പരിസരത്തെ വീടുകളും വെള്ളത്തിലായിരുന്നു. സമീപത്തെ കുറ്റിക്കാട്ട് കാവ് ക്ഷേത്രം പൂർണമായും മുങ്ങിയിട്ടുണ്ട്. നടപ്പന്തലുൾപ്പെടെയുള്ള ഭാഗം പൊളിഞ്ഞുവീണു.