ചാലക്കുടി> ഷോളയാര് ഡാം തുറന്നതോടെ ചാലക്കുടി പുഴയില് നാല് മണിയേടെ വെള്ളമെത്തും. അതേസമയം, ഡാം തുറക്കുന്നതില് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര് അറിയിച്ചു. കഴിഞ്ഞ ദിവസം പറമ്പിക്കുളത്ത് നിന്നും 12,000 ഘനയടി ജലം തുറന്നുവിട്ടിരുന്നു. ഇതിനെ തുടര്ന്ന് കൂടപ്പുഴ തടയണയില് വലിയ തോതില് വെള്ളം കയറിയിരുന്നു. എന്നാല് നിലവില് ചാലക്കുടി പുഴയുടെ ജലനിരപ്പ് താഴ്ന്ന് നില്ക്കുന്ന സ്ഥിതിയിലാണുള്ളത്.
ഇതിനാല് ഷോളയാര് അണക്കെട്ടില് നിന്നും വെള്ളമെത്തിയാലും പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു. 3500 ഘനയടി ജലമാണ് തുറന്നുവിട്ടിരിക്കുന്നത്. പരിഭ്രാന്തി വേണ്ടെന്നും അധികൃതര് വിശദീകരിച്ചു
വളരെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര് വെള്ളക്കെട്ട് അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഇവരോട് മാറി താമസിക്കാന് നിര്ദ്ദേശിച്ചിട്ടുണ്ട്. നിലവില് പീച്ചി, ചിമ്മിനി ഡാമുകള് തുറന്നിരിക്കുകയാണ്. പീച്ചി ഡാം 12 സെന്റിമീറ്ററില് നാല് ഷട്ടറുക്ളാണ് ഉയര്ത്തിയിരിക്കുന്നത്.
ചിമ്മിനി ഡാം തുറന്നതിനാല് കുറുമാലി, മണലി പുഴകളില് ജലനിരപ്പ് ഉയര്ന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില് ഇവിടെ വെള്ളക്കെട്ടുണ്ടായിട്ടുണ്ടെങ്കിലും പുഴകളുടെ പരിസരത്ത് താമസിക്കുന്നവര് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബന്ധപ്പെട്ടവര് അറിയിച്ചു