തൃശൂർ
പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. അരവിന്ദാക്ഷൻ സ്മാരകപ്രഭാഷണവും പുരസ്കാരസമർപ്പണവും നടന്നു. തൃശൂർ പരിസരകേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വാക്സിൻ ഗവേഷക ശാസ്ത്രജ്ഞ ഡോ. ഗഗൻദീപ് കാങ്ങിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി.
ശാസ്ത്രവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ ഡോ. ഗഗൻദീപ് കാങ് പ്രഭാഷണം നടത്തി. കഥാകൃത്ത് എൻ രാജൻ പ്രൊഫ. വി അരവിന്ദാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ഗഗൻദീപ് കാങ്ങിന്റെ ലഘുജീവചരിത്രവും റോമില ഥാപ്പർ, കെ സച്ചിദാനന്ദൻ എന്നിവരുടെ പ്രഭാഷണങ്ങൾ അടങ്ങിയ ചരിത്രത്തിന്റെ പുതുവായന എന്നീ പുസ്തകങ്ങളും എം എ ബേബിയും ഡോ. നിഷ എം ദാസും പ്രകാശിപ്പിച്ചു. ഡോ. ഗഗൻദീപ് കാങ്, ഷീബാ അമീർ എന്നിവർ ഏറ്റുവാങ്ങി. പി എസ് ഇക്ബാൽ, ഡോ. എൻ മോഹൻദാസ്, ഡോ. ഐശ്വര്യ എസ് ബാബു എന്നിവർ സംസാരിച്ചു