കോട്ടയം > കനത്തമഴയിലും ഉരുള്‍പൊട്ടലിലും വ്യാപകനാശമാണ് കോട്ടയം ജില്ലയുടെ കിഴക്കന്മേഖലയിലാകെ സൃഷ്ടിച്ചത്. കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് മറിഞ്ഞുവീണു. പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ 35-ാം മൈലിലാണ് സംഭവം. വീട് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
കുത്തിയൊലിച്ചു വെള്ളം വന്നതോടെ വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയായിരുന്നു. പ്രദേശത്തെ അനവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.