പന്തളം> ഓട്ടോ തൊഴിലാളി അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ജോര്ജ്ക്കുട്ടിക്കു തിരികെ കിട്ടിയത് സ്വന്തം ജീവന് .ഇന്ന് രാവിലെയാണ് ജോര്‍ജ്കുട്ടി സഞ്ചരച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുടശ്ശനാട് തോണ്ടുകണ്ടം ഭാഗത്തെ ചാലിലേക്കു മറിഞ്ഞത്. വെള്ളത്തില്‍ വീണ കാര്‍ ചാലിലുടെ ഒഴുകി.
ഈ സമയത്ത് അപകടം കാണാനിടയായ ഓട്ടോ ഡ്രൈവര്‍ നിതീഷ് കുമാര്‍ രക്ഷപ്രവര്‍ത്തനത്തിനായി എത്തുകയായിരുന്നു. തോട്ടിലെ കുത്തൊഴുക്കു മൂലം നിതീഷിന് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കല്ലെറിഞ്ഞ് കാറിന്റെ ചില്ല് പൊട്ടിച്ചു. നീന്താന്‍ വശമുള്ള ജോര്‍ജ്കുട്ടി ആ വിടവിലൂടെ രക്ഷപ്പെട്ട് കരയ്ക്ക് എത്തുകയായിരുന്നു. തക്ക സമയത്തെ നിതീഷിന്റെ ഇടപെടലാണ് ജോര്‍ജ് കുട്ടിക്ക് രക്ഷയായത്.