ന്യൂഡല്‍ഹി> ബിഎസ്എഫിന്റെ അധികാരപരിധി ബംഗാള്‍, പഞ്ചാബ്, അസം സംസ്ഥാനങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്ററായിരുന്നത് 50 കിലോമീറ്ററായി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്രതീരുമാനം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും ഫെഡറല്‍ തത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്.
സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. പൊലീസിന്റെ പ്രവര്‍ത്തനവും ക്രമസമാധാനവും സംസ്ഥാന വിഷയമാണ്. അതിനാല്‍ കേന്ദ്രതീരുമാനം ഭരണഘടന തത്വങ്ങളുടെ ലംഘനമാണ് -പിബി ചൂണ്ടിക്കാട്ടി.