ഒരേ സമയം, രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരാനുള്ള കാരണം. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിലും മലയോര മേഖലകളിലും ഇടിയോടു കൂടിയ മഴയാണ് പെയ്യുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്കോ. മണിക്കൂറിൽ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകന്നത് ഒഴിവാക്കണമെന്നുമാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Also Read:
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നൽകിയിട്ടുണ്ട്. രാത്രിയിലും പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. വരുന്ന രണ്ട് ദിവസം കടി മഴ ശക്തമായി തുടരുമന്നാണ് മുന്നറിയിപ്പുള്ളത്.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളതീരത്ത് അടുത്തതോടെയാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്. തീരപ്രദേശത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റു വീശുന്ന സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളോട് കടലിൽ പോകുന്നത് ഒഴിവാക്കാൻ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാളെയോടു കൂടി മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read:
മുൻദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മേഖലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് ദുരന്ത നിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പ്.
Also Read:
ന്യൂനമര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിൻവലി്ച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്ക് പുറപ്പെടുവിച്ച ജില്ലാ അടിസ്ഥാനത്തിലുള്ള മഴ മുന്നറിയിപ്പ് പ്രകാരം ഞായറാഴ്ചയും സംസ്ഥാനത്തെ നാലു ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.