Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മന്ത്രി പറഞ്ഞത് പാർട്ടിയുടെ പൊതു നിലപാട്’; മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം

by News Desk
October 16, 2021
in KERALA
0
‘മന്ത്രി-പറഞ്ഞത്-പാർട്ടിയുടെ-പൊതു-നിലപാട്’;-മുഹമ്മദ്-റിയാസിന്-പിന്തുണയുമായി-സിപിഎം
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎൽഎമാർ കാണാൻ വരുരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവനയ്ക്ക് പിന്തുണ. മന്ത്രിയുടെ പ്രതികരണം സർക്കാരിൻ്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി വ്യക്തമാക്കി. മന്ത്രിക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണയാണുള്ളത്. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്ന് സർക്കാരിൻ്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ട്. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എംഎൽഎമാർ കരാറുകാരെ കൂട്ടി കാണാൻ വരരുതെന്ന റിയാസിൻ്റെ നിയമസഭാ പ്രസംഗത്തിലെ പരാമർശത്തിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗത്തിൽ നിന്നും വിമർശനം ഉയർന്ന പശ്ചത്തലത്തിൽ കൂടിയാണ് മന്ത്രിക്ക് പിന്തുണയുമായി സിപിഎം ആക്ടിങ് സെക്രട്ടറി നേരിട്ട് രംഗത്തുവന്നത്. പാർട്ടി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷം തൻ്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി റിയാസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

“ചില കരാറുകാരും ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളുമായി മന്ത്രിയെ കാണാം. എന്നാൽ മറ്റ് മണ്ഡലങ്ങളിലെ കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല. ഇനി റോഡുകളും പാലങ്ങളും നിർമ്മിക്കുമ്പോൾ അതിൽ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ കൂടി ഉൾപ്പെടുത്തും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് അക്കാര്യങ്ങൾ ഉടനടി ബന്ധപ്പെട്ടവരെ അറിയിക്കാനാകും” – എന്നും മന്ത്രി പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവനയോട് എതിർപ്പ് പ്രകടിപ്പിച്ച് എ എൻ ഷംസീർ എംഎൽഎ, മുൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ രംഗത്തുവന്നിരുന്നു. ആരെയൊക്കെ കൂട്ടി കാണാൻ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു ഷംസീറിൻ്റെ പ്രതികരണം.

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശിച്ചിട്ടുള്ളവയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കരാറുകാരുമായി ഇടപെടുമ്പോൾ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണെന്നും ഇതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പണികള്‍ തീര്‍ക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭയിൽ താൻ നടത്തിയ പ്രസ്താവനെയ്ക്കെതിരെ എഎൻ ഷംസീർ ഉൾപ്പെടെയുള്ള എംഎൽഎമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളും റിയാസ് തള്ളി. താൻ എംഎൽഎമാരുടെ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞിട്ടുള്ള കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറുകാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് വന്നു പറയാം. അല്ലാത്ത പ്രവണതയാണ് ചൂണ്ടികാട്ടിയതെന്നും റിയാസ് പറഞ്ഞു.

Previous Post

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച രാജ്യാന്തര യാത്രക്കാർക്ക് NSWൽ ക്വാറന്റൈൻ വേണ്ട

Next Post

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സഹപ്രവർത്തകയെ-ഭീഷണിപ്പെടുത്തി-പീഡിപ്പിച്ചു;-ബിജെപി-നേതാവിനെതിരെ-കേസ്‌

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്‌

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.