Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലോക്ക്ഡൗൺ ലംഘനം: പിഴയായി ലഭിച്ചത് 154 കോടി രൂപ, കൂടുതൽ കേസുകൾ തിരുവനന്തപുരം ജില്ലയിൽ

by News Desk
October 14, 2021
in KERALA
0
ലോക്ക്ഡൗൺ-ലംഘനം:-പിഴയായി-ലഭിച്ചത്-154-കോടി-രൂപ,-കൂടുതൽ-കേസുകൾ-തിരുവനന്തപുരം-ജില്ലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങൾ ശക്തമായിരുന്ന കാലയളവിൽ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് പിരിച്ചത് 154 കോടി രൂപയെന്ന് റിപ്പോർട്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതടക്കമുള്ള നിയന്ത്രണ ലംഘനങ്ങനങ്ങളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ ആദ്യവാരം വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണം ശക്തമായിരുന്ന മാസങ്ങൾ മുതൽ ഒക്ടോബർ മാസംവരെ ആറ് ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാതിരിക്കുക, സാമുഹിക അകലം പാലിക്കാതിരിക്കുക, നിയന്ത്രണങ്ങളും നിർദേശങ്ങളും അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതടക്കമുള്ള സംഭവങ്ങളിൽ 154 കോടി 42 ലക്ഷത്തി 4700 രൂപയാണ് പോലീസ് പിഴയായി വാങ്ങിയത്.

ഇക്കാലയളവിൽ 611851 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,86,790 കേസുകളാണ് തലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് എറണാകുളം ജില്ലയിലാണ്. 22,41,59,800 രൂപയാണ് എറണാകുളം ജില്ലയിൽ നിന്ന് മാത്രം പിഴയായി ഈടാക്കിയത്.

തിരുവനന്തപുരം ജില്ലയിൽ 14,24,43,500 രൂപയും മലപ്പുറത്ത് 13,90,21,500 രൂപയുമാണ് പിഴയായി പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും രണ്ട് കോടിയിലധികം രൂപയാണ് പിഴയിനത്തിൽ പിരിച്ചത്. 133 കേസുകൾ രജിസ്റ്റർ ചെയ്ത റെയിൽവെ പോലീസ് 4,10100 രൂപ ഈടാക്കി. മാസ് ധരിക്കാത്തതിനും സാമുഹിക അകലം പാലിക്കാത്തതിനും 500 രൂപ വീതവും, വാഹനങ്ങളുടെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയുമാണ് പോലീസ് പിഴയായി ചുമത്തിയത്.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വന്നിട്ടും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ ചുമത്തുന്നത് തുടരുന്നുണ്ട്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് മാത്രമേ ഇളവുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസം പകരുന്നുണ്ട്. ആരോഗ്യവകുപ്പ് ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 11,079 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 46,95,904 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 97,630 കൊവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി – ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,25,243), 44.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,28,898) നല്‍കി.

Previous Post

പത്താം ക്ലാസിലെ വൈരാഗ്യം പരീക്ഷ കഴിഞ്ഞ് നടുറോഡില്‍ തല്ലിത്തീർത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍

Next Post

കാരുണ്യ പ്ലസ് KN-390 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാരുണ്യ-പ്ലസ്-kn-390-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്-മൂന്ന്-മണിക്ക്

കാരുണ്യ പ്ലസ് KN-390 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.