മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വി എം കുട്ടി, മുസ്ലീം കല്യാണപ്പുരകളിൽ ഒതുങ്ങിനിന്ന ആ ഗാനപാരമ്പര്യത്തെ കേരളത്തിന്റെ പൊതുസ്വത്താക്കി. സ്വന്തം ട്രൂപ്പ് തുടങ്ങി ആദ്യമായി മാപ്പിളപ്പാട്ട് ഗാനമേളകൾ നടത്തി. സംസ്ഥാനത്തെ ആദ്യ പരീക്ഷണം ജനങ്ങൾ നെഞ്ചൊടു ചേർത്തു. ഉറങ്ങിക്കിടന്ന ജനകീയ കലയെ തൊട്ടുണർത്തുകയായിരുന്നു ആ പ്രതിഭാസ്പർശം. കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ ആ ഗാനമാധുരി പടർന്നു. ദേശാതിർത്തികൾക്കപ്പുറത്ത് മലയാളിയുടെ മനംനിറച്ചു. ഗൾഫിലും ലക്ഷദ്വീപിലുമായി ഒട്ടേറെ വേദികളിൽ പാടി. മാപ്പിളപ്പാട്ടിന്റെ തനിമയും ശുദ്ധിയും കൈവിടാതെ പരീക്ഷണങ്ങൾ കൊണ്ടുവരികയുമുണ്ടായി.
മാപ്പിള കലാ സാഹിത്യത്തിന് കുട്ടി നൽകിയ സംഭാവന വിലപ്പെട്ടതാണ്. അറബി മലയാളം വശമായിരുന്ന അദ്ദേഹം മാപ്പിളപ്പാട്ടിന്റെ ചരിത്രം അന്വേഷിച്ച് ശ്രദ്ധേയ പഠനങ്ങൾ നടത്തി. 12 പുസ്തകങ്ങൾ രചിച്ചു. പാട്ടുകാരൻ, ഗാനരചയിതാവ്, സാഹിത്യകാരൻ എന്നീ നിലകളിൽ ശോഭിച്ചു. പുതുതലമുറയെ ഈ രംഗത്തേക്ക് കൈപിടിച്ചു. മാപ്പിളപ്പാട്ട് ചർച്ചകളിലും സംവാദങ്ങളിലും ഞങ്ങൾ നിരവധി വേദികൾ പങ്കിട്ടു. ആ മേഖലയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം അഗാധമായിരുന്നു. സ്കൂൾ വാർഷികത്തിൽ പാടിയാണ് കുട്ടിയുടെ തുടക്കം. ആദ്യമായി പാടിയ ‘സ-ങ്കൃ-ത-പ-മ-ഗ-രി- തം-ഗ-ത്തും-ഗ-ത്ത-ധിം-ഗി-ണ- തി-ങ്കൃ-ത- തൃ-മി-കി-ട- മേ-ളം…’ മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ട്. നിരവധി ഗായകർ പാടി ഇന്നും ശ്രോതാക്കളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന വരികൾ. വി എം കുട്ടി രംഗത്തുവരുന്ന കാലത്ത് കെ എസ് മുഹമ്മദ് കുട്ടിയും എ വി മുഹമ്മദുമായിരുന്നു അറിയപ്പെട്ട മാപ്പിള പാട്ടുകാർ. പിന്നീട് പീർ മുഹമ്മദ്, എ-ൻ പി- ഉ-മ്മർ-കു-ട്ടി-, എ-ര-ഞ്ഞോ-ളി- മൂ-സ- തുടങ്ങിയവർ വന്നു. എന്നാൽ വിളയിൽ വത്സല ഉൾപ്പെടെ വനിതകളും പുതിയ പാട്ടുകാരും വന്നതിൽ കുട്ടിയുടെ ഇടപെടലായിരുന്നു പ്രധാനം.