സിഡ്നി
നാസി തടങ്കല്പാളയത്തിലെ ജൂതവേട്ടയെ അതിജീവിച്ച 101 -കാരന് എഡി ജാക്കുവ ഒടുവില്‍ വിടവാങ്ങി. “ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ’ എന്ന് സ്വയംവിശേഷിപ്പിക്കുന്ന അദ്ദേഹം അന്തരിച്ചത് സിഡ്നിയിലെ കെയർഹോമില്‍.നാല് തവണ കോണ്സണ്ട്രേഷന് ക്യാമ്പില്‍ അകപ്പെട്ട അദ്ദേഹം അതിസാഹസികമായാണ് രക്ഷപ്പെട്ടത്. 1950 മുതൽ ഓസ്ട്രേലിയയിലാണ്.
നൂറാം ജന്മദിനത്തോടനുബന്ധിച്ച് ദ ഹാപ്പിയസ്റ്റ് മാന്‍ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.