തിരുവനന്തപുരം
അർധ അതിവേഗപാതയെ എതിർക്കുന്നവർ ‘ഹൈസ്പീഡ്’ പാത കൊണ്ടുവരാൻ ശ്രമിച്ചവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അതിവേഗപാത വന്നിരുന്നെങ്കിൽ വൻ ആഘാതം ഉണ്ടായാനേ. ഹൈ-സ്പീഡിന്റെ ഒരു കിലോമീറ്റർ നിർമിക്കാൻ 280 കോടി രൂപ ചെലവാകും. അർധ അതിവേഗപാതയ്ക്ക് 120 കോടിയും. ടിക്കറ്റ് നിരക്ക് ഹൈസ്പീഡിന് ആറുരൂപയാണ്. എന്നാൽ, പുതിയ പാതയ്ക്ക് രണ്ടു രൂപയേ ഉള്ളൂ. തുടങ്ങുന്നിടത്തും നിർത്തുന്നിടത്തും മാത്രമാണ് ഹൈസ്പീഡിന് സ്റ്റോപ്. എന്നാൽ, അർധ അതിവേഗപാതയ്ക്ക് 11 സ്റ്റോപ് നൽകാനാകും.
സംസ്ഥാനം വഹിക്കുന്നത് 3225 കോടി
63,940.67 കോടി രൂപയാണ് പാതയുടെ ചെലവ്. ഇതിൽ 6085 കോടി കേന്ദ്ര–- സംസ്ഥാന നികുതി ഒഴിവാണ്. 975 കോടി റെയിൽവേ ഭൂമിവില. ഇതിനുപുറമേ 2150 കോടി കേന്ദ്ര റെയിൽവേ വിഹിതം.
സംസ്ഥാനം 3225 കോടിയാണ് വഹിക്കുക. 4252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെയും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽനിന്ന് 33,700 കോടി രൂപയും സമാഹരിക്കും. കൊച്ചുവേളി–- ചെങ്ങന്നൂർ ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലിന് ഹഡ്കോ 3000 കോടി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.