Also Read:
‘കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലാണല്ലോ. ഈ സമരത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവർ പറയുന്നത് ആ സമരം ഒരു രാഷ്ട്രീയ സമരം ആയിരുന്നുവെന്നാണ്. കെ എം മാണിയെ ലക്ഷ്യം വെച്ചുള്ളതല്ലായിരുന്നു എന്നാണ്. രാഷ്ട്രീയ സമരമായിരുന്നുവെന്നാണ് സിപിഎമ്മും പറയുന്നത്.’ അവതാരകൻ വിനു ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജോർജ്ജിന്റെ പ്രതികരണം.
‘സങ്കടമുണ്ട് ഇത് പറയാൻ, സ്വന്തം തന്തയെ തള്ളിപ്പറയുന്ന മകനെക്കുറിച്ച് എന്തു പറയാനാണ്.’ ജോർജ്ജ് പറഞ്ഞു. കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന വാശിയോടെയാണ് അവർ സമരം ചെയ്തതെന്ന് ജോർജ്ജ് പറഞ്ഞു.
Also Read:
കെ എം മാണിയുടെ ബജറ്റ് പിടിച്ചുപറിക്കാനാണ് അവിടെ വനിതാ എംഎൽഎമാർ നിന്നത്. മാണിയെ കിട്ടാതായപ്പോൾ അവർ ഉമ്മൻ ചാണ്ടിയുടെ കുത്തിനു പിടിക്കാൻ പോയി. അപ്പോഴാണ് ശിവദാസൻ നായർ അവരെ തടഞ്ഞതെന്ന് ജോർജ്ജ് ആരോപിച്ചു. അതിനാണ് ഞങ്ങളെ കയറിപ്പിടിച്ചേയെന്ന് അവർ നിലവിളിച്ചത്. ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാൽ പ്രശ്നം ഉണ്ടാക്കില്ലെന്നാണ് ഇടത് നേതാക്കൾ അന്ന് തന്നോട് പറഞ്ഞതെന്നും പി സി ജോർജ്ജ് വാർത്താധിഷ്ഠിത ചർച്ചയിൽ പറഞ്ഞു.