Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നു നെഹ്രു സര്‍ക്കാരിന്റെ ചാരൻ; സിഐഎ രേഖ

by News Desk
October 13, 2021
in KERALA
0
കമ്മ്യൂണിസ്റ്റ്-പാർട്ടിയിൽ-ഉണ്ടായിരുന്നു-നെഹ്രു-സര്‍ക്കാരിന്റെ-ചാരൻ;-സിഐഎ-രേഖ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു പ്രമുഖ നേതാവ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ചാരനായി പ്രവർത്തിച്ചിരുന്നതായി സിഐഎ റിപ്പോർട്ട്. 2000-ൽ സിഐഎ പുറത്തുവിട്ട രേഖയിലാണ് ഈ അമ്പരപ്പിക്കുന്ന വിവരമുള്ളത്. 1950-ൽ ഇടപ്പള്ളി പോലീസ് സ്റ്റേഷന് നേർക്കുണ്ടായ ആക്രമണത്തിൽ പങ്കെടുത്തവരെ പോലീസിന് അറസ്റ്റ് ചെയ്യാനായത് ഈ നേതാവ് വിവരം ചോർത്തിക്കൊടുത്തതുകൊണ്ടാണെന്നാണ് സിഐഎ റിപ്പോർട്ടിൽ ഉള്ളത്. സിപിഐ നേതൃത്വത്തിന് ഈ ചാരനെക്കുറിച്ച് അറിയാമായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് അന്ന് കേരളത്തിലെ പാർട്ടി നേതൃത്വം കീഴ്ഘടകങ്ങൾക്ക് സന്ദേശം അയച്ചിരുന്നെന്നും സിഐഎ രേഖയിലുണ്ട്.

പൊടുന്നനെ അപ്രത്യക്ഷനായ ഒരു സിപിഐ അംഗത്തേക്കുറിച്ച്ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള പ്രൊവിൻഷ്യൽ കമ്മിറ്റി എല്ലാ സെല്ലുകൾക്കും ലോക്കൽ കമ്മിറ്റികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കേന്ദ്ര ഇന്റലിജൻസ് ഏജന്റാണെന്ന് തെളിഞ്ഞിരിക്കുന്നു. തിരുക്കൊച്ചി സംസ്ഥാനത്തെ വിദ്യാർഥികൾക്കിടയിൽ ഏറെ അറിയപ്പെട്ടിരുന്ന സിപിഐ പ്രവർത്തകനായിരുന്നു അദ്ദേഹം. വിദ്യാർഥി ഹോസ്റ്റലുകളിലും ചില പ്രശസ്ത ഭക്ഷണശാലകളിലും അദ്ദേഹത്തെ പതിവായി കാണാമായിരുന്നു. പലപ്പോഴും മറ്റ് പാർട്ടി അംഗങ്ങൾക്കൊപ്പം പോലീസ് അറസ്റ്റിൽ നിന്ന് നാടകീയമായി രക്ഷപ്പെട്ടതിന് സിപിഐ അംഗങ്ങൾ അദ്ദേഹത്തെ പ്രകീർത്തിച്ചിരുന്നു -രേഖ പറയുന്നു.

അതേസമയം, ഈ നേതാവ് ആരായിരുന്നുവെന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല.മാതൃഭൂമി ഡോട്ട് കോം സിപിഎമ്മിലെയും സിപിഐയിലെയും ചില നേതാക്കളുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടെങ്കിലും ആർക്കും തന്നെ കേന്ദ്ര സർക്കാരിന്റെ ചാരനായി മാറിയ ആ വ്യക്തി ആരാണെന്നതിനെക്കുറിച്ച് ധാരണ ഒന്നും തന്നെയില്ല. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായവർക്ക് കടുത്ത പോലീസ് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. ഒടുവിൽ ആലുവ സബ് ജയിലിൽ നിന്ന് മാറ്റുന്ന ദിവസംവരെ, അതായത് 87 ദിവസം അവരെ പോലീസ് മർദിച്ചു. അച്ഛൻ ഒരിക്കലും ഈ സംഭവത്തെക്കുറിച്ച് അധികം ചർച്ചചെയ്തിട്ടില്ല, അതിനാൽ സംഭവിച്ചതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭ്യമല്ല,ഇടത് രാഷ്ട്രീയ നിരീക്ഷകനും എൻ.കെ. മാധവന്റെ മകനുമായ എൻഎം പിയേഴ്സൺ പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോയുടെ ചാരനായിപ്രവർത്തിച്ച നേതാവിനെക്കുറിച്ച് എനിക്കറിയില്ല,പിയേഴ്സൺ കൂട്ടിച്ചേർത്തു. പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലായിരുന്ന എൻ.കെ.മാധവനെ മോചിപ്പിക്കാനായിരുന്നു ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.

ഇടപ്പള്ളി കേസിലെ പ്രതികളിൽ നിലവിൽ ജീവിച്ചിരിക്കുന്ന ഒരാളായ എം.എം. ലോറൻസിന്റെ മകൻ എം.എൽ. സജീവനും ഇന്റലിജൻസ് ബ്യൂറൊ ചാരനായി പ്രവർത്തിച്ച നേതാവിനെക്കുറിച്ച് അറിയില്ല. ശാരീരികമായ അസ്വാസ്ഥ്യങ്ങൾ ഉള്ളതിനാൽ എം.എം. ലോറൻസുമായി ഇക്കാര്യം സംസാരിക്കാനായിട്ടില്ല. കൊച്ചി സ്വദേശിയും പ്രമുഖ എഴുത്തുകാരനുമായ എൻ.എസ്. മാധവനും ഈ വിഷയത്തിൽ വ്യക്തമായ വിവരമൊന്നുമില്ലെന്ന് പ്രതികരിച്ചു. ഇടപ്പള്ളി പോലിസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് പലപ്പോഴും പരാമർശിച്ചിട്ടുണ്ടെങ്കിലും സിഐഎ പറയുന്ന ചാരനെക്കുറിച്ച് തനിക്ക് ധാരണയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ വിമോചന സമരം നടത്തിയ വർഗീയശക്തികൾക്ക് സിഐഎയുടെ സഹായം ലഭിച്ചിരുന്നവെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആരോപിച്ചിരുന്നു. ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായിരുന്ന ഡാനിയൽ പാട്രിക് മൊയ്നിഹാൻ 1978 ൽ രചിച്ച അപകടകരമായ സ്ഥലം എന്ന പുസ്തകത്തിലും വിമോചന സമരത്തെക്കുറിച്ചും സിഐഎയുടെ പങ്കിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം

സിപിഐ അതിന്റെ നയങ്ങളിൽ മാറ്റം വരുത്തി സായുധ വിപ്ലവം എന്ന നിലപാടിലേക്ക് എത്തിയ കാലത്താണ് 1950 ഫെബ്രുവരി 28 -ന് രാത്രിയിൽ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത്. 1948 -ൽ കൊൽക്കത്തയിൽ നടന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറി ബി.ടി. രണദിവെയായിരുന്നു ഈ നിലപാടിന്റെ മുഖ്യ പ്രയോക്താവ്. ഇതേത്തുടർന്ന്തെലങ്കാന, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ 1948 മുതൽ 1950-കളുടെ ആരംഭം വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാർട്ടി സായുധ പ്രക്ഷോഭങ്ങൾ നടത്തി. ഈ പരിസരത്തിൽ കമ്മ്യൂണിസ്റ്റ് ചൈനയുടെയും മറ്റ് ബാഹ്യശക്തികളുടെയും ഇടപെടൽ ഭയന്ന് നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ കമ്മ്യൂണിസം പ്രസംഗിക്കുന്നവർക്കോ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കോ എതിരെ കർശന നടപടി സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും നേതാക്കൾ ഒളിവിൽ പോകുകയും ചെയ്തു. 1949 ആയപ്പോഴേക്കും ഏകദേശം 2500 പാർട്ടി അംഗങ്ങൾ രാജ്യത്തുടനീളം തടവിലായി എന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു.ഈ ഘട്ടത്തിലാണ് കൊച്ചിയിലെകമ്മ്യൂണിസ്റ്റ് നേതാക്കളായ എൻ.കെ. മാധവനെയും വരദൂട്ടിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ തടവിലാക്കുകയും ചെയ്തത്.

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം

എൻ. കെ. മാധവനെ അറസ്റ്റ് ചെയ്ത വാർത്ത കേട്ടയുടൻ എറണാകുളം പോണേക്കരയിൽ റെയിൽവേ ജീവനക്കാരുടെ സമരത്തിൽ പങ്കെടുക്കുകയായിരുന്ന പാർട്ടി പ്രവർത്തകർനിർണായക നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ലോക്കപ്പിൽ മാധവനെ ക്രൂരമായി മർദിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ തൊഴിലാളികൾ ഇടപ്പള്ളി സ്റ്റേഷൻ ആക്രമിച്ചു. കെ.ജെ. മാത്യു, വേലായുധൻ എന്നീ രണ്ട് പോലീസുകാർ ആക്രമണത്തെ തുടർന്ന് മരിച്ചു.

പ്രതികാരമായി,പോലീസ് സംഭവവുമായി അടുത്തോ നേരിട്ടോ ബന്ധമുള്ള ആളുകളെ അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും തുടങ്ങി. നിരവധി പാർട്ടി അംഗങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ദിവസങ്ങളോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാക്കളായ എം.എം. ലോറൻസ്, കെ. സി. മാത്യു, കെ. യു. ദാസ്, വിശ്വനാഥ മേനോൻ എന്നിവരെ പോലീസ് കഠിനമായി പീഡിപ്പിച്ചു. പിന്നീട്, കെ.യു.ദാസ് കസ്റ്റഡിയിലുണ്ടായ പരിക്കുകൾക്ക് കീഴടങ്ങി മരണം വരിച്ചു. കോടതി ഇതിൽ ചിലരെ ശിക്ഷിച്ചെങ്കിലും 1957-ൽ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ കേസിൽ പ്രതികളായവരെ വിട്ടയക്കുകയും ചെയ്തു.

Content Highlights:CIA report reveals Kerala CPI leader spied for Nehru Government

Previous Post

Instagram: നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൈവറ്റ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കണോ?; അതിനു സഹായിക്കുന്ന അഞ്ച് സവിശേഷതകൾ ഇതാ

Next Post

പുതിയ രോഗികളിൽ വാക്സിൻ സ്വീകരിക്കാത്തവർ 2802 പേർ; രോഗികളുടെ എണ്ണത്തിൽ കുറവ്: മന്ത്രി വീണ ജോർജ്ജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുതിയ-രോഗികളിൽ-വാക്സിൻ-സ്വീകരിക്കാത്തവർ-2802-പേർ;-രോഗികളുടെ-എണ്ണത്തിൽ-കുറവ്:-മന്ത്രി-വീണ-ജോർജ്ജ്

പുതിയ രോഗികളിൽ വാക്സിൻ സ്വീകരിക്കാത്തവർ 2802 പേർ; രോഗികളുടെ എണ്ണത്തിൽ കുറവ്: മന്ത്രി വീണ ജോർജ്ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.