തലശേരി > ഉത്രവധക്കേസില്‍ പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിത കമ്മീഷന് അധ്യക്ഷ അഡ്വ പി സതീദേവി. നീതിനിര്‍വഹണ സംവിധാനത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിത്. കുറ്റകൃത്യത്തിന് വധശിക്ഷ നല്‍കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പെടുന്നതാണെന്നും സതീദേവി പറഞ്ഞു.
നാടിനെ ഞെട്ടിച്ച ഉത്രവധക്കേസില്‍ എന്ത് ശിക്ഷയാവുമെന്നത് കേരളം ഉറ്റുനോക്കിയതാണ്. കിടപ്പുമുറിക്കുള്ളില്‍ വിഷപാമ്പിനെ ഉപയൊഗിച്ച് പെണ്‍കുട്ടിയെ കൊല്ലുകയാണ് ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹീനമായ കൃത്യം. മൃഗീയ മനസുള്ള കുറ്റവാളിക്ക് മാത്രമേ ഇങ്ങനെയൊന്ന് ചെയ്യാനാവൂ. ഇതെല്ലാം പരിഗണിച്ചാവും ഇരട്ടജീവപര്യന്തം വിധിച്ചത്.
ശാസ്ത്രീയ തെളിവുകള്‍ സമാഹരിച്ച് വളരെ നല്ല രീതിയിലുള്ള അന്വേഷണമാണ് കേസില്‍ നടന്നത്. പ്രോസിക്യുഷനും ഫലപ്രദമായി പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാവുമെന്ന മുന്നറിയിപ്പാണിതെന്നും പി സതീദേവി പറഞ്ഞു.