സംസ്ഥാനത്ത് പലയിടത്തും കെ റെയിൽ സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധം നടക്കുമ്പോഴും നടപടികളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏറ്റെടുക്കുന്ന സ്ഥലത്തിനു നഷ്ടപരിഹാരം നല്‍കാൻ ഉദാരമായ സമീപനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണമേഖലകളിൽ സ്ഥലവിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളിൽ വിലയുടെ രണ്ടിരട്ടിയും നല്‍കിയായിരിക്കും സ്ഥലമേറ്റെടുക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതി സംസ്ഥാനത്തിനു വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നും പരിസ്ഥിതിയ്ക്ക് നാശം വരുത്തുമെന്നും കാണിച്ചായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത് ഇതുകൊണ്ടാണെന്നും എം കെ മുനീര്‍ പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതിനെതിരെ നടക്കുന്ന സമരം കേരളത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നിര്‍മിക്കുന്ന പ്രത്യേക റെയിൽപാത വഴി അതിവേഗ റെയിൽ സര്‍വീസ് നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൂര്‍ണമായും പുതിയ അലൈൻമെൻ്റിലായിരിക്കും പാത നിര്‍മിക്കുന്നത്. പാതയുടെ 115 കിലോമീറ്ററോളം വയൽപ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ 88 കിലോമീറ്റര്‍ എലവേറ്റഡ് റെയിൽപാതയാണ്. ഹൈസ്പീഡ് റെയിൽപാത ഒരു കിലോമീറ്റര്‍ നിര്‍മിക്കാൻ 280 കോടി രൂപ ചെലവുണ്ടെങ്കിൽ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതിയെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. 200 കിലോമീറ്റര്‍ വേഗത്തിൽ ട്രെയിൻ സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
Also Read:
അതേസമയം, പദ്ധതി പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്നത് വലിയ നാശമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി 20,000ത്തിലധികം കുടുംബങ്ങള്‍ വീടൊഴിയേണ്ടി വരുമെന്നും ഇനിയൊരു പ്രളയം വന്നാൽ വെള്ളം ഒഴുകി പോകാൻ സാധിക്കാത്ത വിധമാണ് കെ റെയിൽ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായുമാണ് മുഖ്യമന്ത്രി കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ റെയിലിനു ബദൽ പദ്ധയിക്കുള്ള സാധ്യത പോലും ചര്‍ച്ച ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാട് ബാലിശമാണെന്നും വി ഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയ്ക്കു പിന്നാലെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം നിയമസഭ വിട്ട് ഇറങ്ങുകയായിരുന്നു.