“ഇത് പൂഞ്ഞാറല്ല, എസ്എൻഡിപി ആസ്ഥാനമായ കൊല്ലമാണ്. ഇവിടെ വന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറിയെ ആക്ഷേപിച്ചാൽ വിവരം അറിയും, ചെരുപ്പെറിയും.” എന്നായിരുന്നു പ്രവർത്തകരുടെ മുന്നറിയിപ്പ്. തുടർന്ന് വേദി വിട്ടുപോയി. ശങ്കേഴ്സ് ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
വെള്ളാപ്പള്ളി നടേശനെ ആക്ഷേപിക്കാൻ എത്തിയതാണ് പി സി ജോർജ്ജ് എന്നായിരുന്നു എസ്എൻഡിപി പ്രവർത്തകരുടെ ആരോപണം. ജോർജ്ജ് പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ യൂണിയൻ കൗൺസിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വേദിയിലേക്ക് കയറാൻ ശ്രമിച്ചു. പിന്നാലെ ജോര്‍ജ്ജ് വേദി വിടുകയായിരുന്നു.
അതേസമയം പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ പിന്തുണച്ച് പി സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ‘ബിഹൈന്റ് ദി വുഡ്സില്‍’ മേജർ രവിക്കു നൽകിയ അഭിമുഖത്തിലാണ് പാലാ ബിഷപ്പിന് പിന്തുണയുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. കേരളത്തിൽ ലവ് ജിഹാദിന് ഇരയായ 41 ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവരം തന്റെ പക്കലുണ്ടെന്നാണ് ജോർജ്ജിന്റെ അവകാശവാദം.
ലവ് ജിഹാദിന് ഇരയായവരുടെ വിവരം പുറത്തുവിടാത്തത് കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാതിരിക്കാനാണെന്നും ജോർജ്ജ് അവകാശപ്പെട്ടു. ലവ് ജിഹാദിലും നാർക്കോട്ടിക്ക് ജിഹാദിലും പെടാതെ കുട്ടികളെ സംരക്ഷിക്കണമെന്നാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും ജോർജ്ജ് അഭിമുഖത്തിൽ പറഞ്ഞു.