കരിപ്പൂര്‍ മുണ്ടോടുപാടത്താണ് വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ കുട്ടികള്‍ മരിച്ചത്. ചേന്നാരി മുഹമ്മദുകുട്ടിയുടെ മക്കളായ റിസ്വാന (8), റിൻസാന (ഏഴു മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ അപകടം സംഭവിച്ച ഉടൻ തന്നെ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീനൻ രക്ഷിക്കാനായില്ല. ജില്ലയിൽ രാത്രി മുഴുവൻ കനത്ത മഴ തുടരുകയായിരുന്നു. വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണാണ് വീട് തകര്‍ന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ പുറത്തെടുത്തത്.
Also Read:
മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ രണ്ട് ദിവസത്തേയ്ക്ക് രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണി മുതൽ രാവിലെ ആറുമണി വരെയാണ് നിരോധനം എന്നാണ് കളക്ടര്‍ ഉത്തരവിൽ അറിയിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേര്‍ട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി മൂന്ന് ദിവസം കൂടി നീളുമെന്നും വരുന്ന ഏതാനും ദിവസം കൂടി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്. 14, 15 തീയതികളിൽ കേര തീരത്തും കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അട്ടപ്പാടി മേഖലയിലും കനത്ത മഴ തുടരുന്നതിനിടെ ചുരത്തിൽ മരവും കല്ലുകളും വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Also Read:
മുൻദിവസങ്ങളിലും ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിര്‍ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങളിലും ജാഗ്രത വേണം. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി വാസയോഗ്യമല്ലെന്നു കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തിൽ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജീകരിക്കേണ്ടത്.