ദുബായ് > ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണില്‍ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈയുടെ കുതിപ്പ്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യംരണ്ട് പന്തുകള്‍ ശേഷിക്കേ ചെന്നൈ മറികടന്നു. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎലിനേ#റെ ഫൈനലിലലെത്തുന്നത്.
ഋതുരാജ് ഗെയ്ക്വാദിന്റെയും (70 പന്തില്‍ 70 റണ്‍സ്) റോബിന് ഉത്തപ്പയുടെയും (44 പന്തില്‍ 63 റണ്‍സ് ) മിന്നുന്ന പ്രകടനമാണ് ചെന്നൈയെ കരകയറ്റിയത്. ഒടുവില്‍ ആറ് പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്ടന് എം എസ് ധോണി ചെന്നൈയുടെ വിജയക്കൊടി പാറിച്ചു.
നേരത്തേ ഓപ്പണര്‍ പൃഥ്വി ഷാ (49 പന്തില്‍ 60 റണ്‍സ്), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (35 പന്തില്‍ 51 റണ്‍സ്), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (24 പന്തില്‍ 37 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച സ്കോറിലെത്തിയത്.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.