വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ റാന്നി ജണ്ടായിക്കൽ ജംങ്ഷന് സമീപത്താണ് സംഭവം. കേരളാ കോൺഗ്രസ് എം റാന്നി നിയോജക മണ്ഡലം കൺവൻഷൻ കഴിഞ്ഞ് എംഎൽഎ പ്രമോദ് നാരായണനൊപ്പം മന്ത്രി മടങ്ങവെയാണ് പരാതി പറയാനെത്തിയത്.
Also Read :
സംഭവ സമയത്ത് ഗൺമാൻ മാത്രമാണ് മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നത്. കാർ തടഞ്ഞവരോട് പിന്മാറാൻ ഗൺമാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയ്യാറായില്ല. പാറമടയിൽ നിന്നുള്ള മലിനജലം റോഡിലൂടെ സമീപത്തെ പുരയിടങ്ങിലേക്കും തോട്ടിലേക്കും എത്തുന്നുണ്ടെന്നായിരുന്നു പരാതി. മന്ത്രിയും എംഎൽഎയും സ്ഥലം സന്ദർശിക്കണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു.
Also Read :
ഗൺമാൻ ഇവരോട് പിന്മാറാൻ ആവശ്യപ്പെട്ടതോടെ ഉന്തും തള്ളും ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവരുടെ പേരിൽ കേസെടുത്തതായി പോലീസ് അറിയിച്ചു. കാര്‍ തടഞ്ഞില്ലെന്നും പരാതി പറയാന്‍ കാര്‍ കൈകാണിച്ചു നിര്‍ത്തിയതാണെന്നും ഇന്‍സ്പെക്ടര്‍ എംആര്‍ സുരേഷ് പറഞ്ഞു