തിരുവനന്തപുരം: അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (46)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചപുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
സൂര്യ ടിവയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ് അഞ്ചു വർഷം മുമ്പാണ് അമൃത ടീവീ വാർത്താ വിഭാഗത്തിൽ എത്തിയത്.
കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ-വത്സല ദമ്പതികളുടെ മകനാണ്. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, പാർവതി. സഹോദരൻ: സുധീഷ് ഏക
മൃതദേഹം രാവിലെ വഴുതക്കാട് അമൃത ടിവി ഹെഡ് ഓഫീസിൽ എത്തിച്ചു. പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഞായറാഴ്ചഉച്ചക്കുശേഷം വീട്ടുവളപ്പിൽ.
Content Highlights:Amrita TV Deputy News Editor Santhosh Balakrishnan passed away