കലിഫോർണിയ
കഴിഞ്ഞ തിങ്കളാഴ്ച ആറ് മണിക്കൂറോളം സേവനം തടസ്സപ്പെട്ട ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് സേവനങ്ങൾ വീണ്ടും നിശ്ചലമായി. വെള്ളിയാഴ്ച രാത്രി ഏകദേശം രണ്ട് മണിക്കൂറോളമാണ് മെസഞ്ചർ ഉൾപ്പെടെയുള്ള സേവനങ്ങളിൽ തടസ്സമുണ്ടായത്. കോൺഫിഗറേഷൻ മാറ്റത്തിന്റെ ഭാഗമായാണ് തടസ്സമുണ്ടായതെന്നും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഫെയ്സ്ബുക് അറിയിച്ചു. 700 കോടി ഡോളറിന്റെ (ഏകദേശം 52,162.56 കോടിരൂപ) നഷ്ടമാണ് സിഇഒ മാർക്ക്സുക്കർബർഗിന് തിങ്കളാഴ്ച ഉണ്ടായത്.