ബീജിങ്
വ്യാപാര ബന്ധം സംബന്ധിച്ച് ചർച്ച നടത്തി ചൈനയും അമേരിക്കയും. ചൈനയുടെ ഉപപ്രധാനമന്ത്രി ലൂ ഹിയും അമേരിക്കൻ പ്രതിനിധി കാതറിൻ തായും തമ്മിൽ ഓൺലൈനായായിരുന്നു ചർച്ച. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ഒപ്പുവച്ച “ഫേസ് വൺ’ കരാറിനെക്കുറിച്ചും സാമ്പത്തിക മേഖലയിലെ മറ്റ് ആശങ്കകളും ചർച്ച ചെയ്തെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന് താൽക്കാലിക ശമനമുണ്ടാക്കിയത് ഫേസ് വൺ കരാറാണ്. ജോ ബൈഡൻ അധികാരത്തിലെത്തിയശേഷവും ഇറക്കുമതി തീരുവ അതേപടി നിലനിർത്തിയതിൽ ചൈന പരാതി ഉയർത്തിയിരുന്നു.