തിരുവനന്തപുരം > സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇക്കാര്യം നേരത്തെയും പുറത്തുവന്നതാണ്. സന്ദീപ് പറഞ്ഞ മൊഴി വീണ്ടും ആവർത്തിക്കുമ്പോൾ വിഷയത്തിന്റെ ഗൗരവം കൂടുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യം കോടതി പരിശോധിക്കണം. കേസിൽ ഗൂഢാലോചന ഉണ്ടെന്ന സിപിഐ എം നിലപാട് ശരിവയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്നും കോടിയേരി പറഞ്ഞു.