കോഴിക്കോട്> ഹരിത മുന് പ്രവര്ത്തകര് പരാതിയും വനിതാ കമീഷനുമൊക്കെയായി അതിന്റെ വഴിക്ക് പോകട്ടേയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം . ഈ വിഷയം ഇപ്പോള് ലീഗിന്റെ മുന്നിലില്ല. അത് ചര്ച്ച ചെയ്തു കഴിഞ്ഞതാണ്.
ഹരിതയുടെ പോരാട്ടത്തിന്റെ ഭാഗമല്ല പോഷകസംഘടനകളില് വിനതാ സംവിരണമേര്പ്പെടുത്തിയത്. അങ്ങനെയെങ്കില് അവരിത് നിര്ത്തട്ടെയെന്നും സലാം വാര്ത്താസമ്മേളനത്തില് പറഞ്ഞു.ദൈവവിശ്വാസത്തില് അധിഷ്ഠിതമാണ് ലീഗിന്റെ പ്രവര്ത്തനം. ലീഗില് ദൈവവിശ്വാസം നിര്ബ്ബന്ധമാണ്.
മുഴുവന് എ പ്ലസ് നേടിയ കുട്ടികള്ക്കടക്കം വടക്കന് കേരളത്തില് പ്ലസ്റ്റു പ്രവേശനം കിട്ടുന്നില്ല. ഈ സാഹചര്യത്തില് അഡീഷണല് ബാച്ച് അനുവദിക്കാന് സര്ക്കാര് തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് ലീഗ് സെക്രട്ടറിയറ്റ് മാര്ച്ച് നടത്തുമെന്നും സലാം പറഞ്ഞു.