കൊച്ചി> കൊല്ലം കരുനാഗപ്പള്ളിയില് കുതിരയെ ക്രൂരമായി മര്ദിച്ച സംഭവത്തില് ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോര്ട്ട് തേടി. മൃഗങ്ങളോടുള്ള ക്രൂരതയില് ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ജസ്റ്റീസ് എ കെ ജയശങ്കരന് നമ്പ്യാര് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.സംഭവത്തില് കൊല്ലം എ ആര് ക്യാമ്പിലെ പൊലീസ് ഡ്രൈവര് ബക്കര്അബക്കെതിരെ കേസെടുത്തതായി സര്ക്കാര് അറിയിച്ചു.
കുതിരയെ മര്ദിക്കുന്ന ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നത് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ശ്രദ്ധയില്പെടുത്തിയത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
അതേസമയം, തെരുവുനായകളുടെ വന്ദ്യംകരണത്തിന് ആറരലക്ഷം രൂപ ഉള്പ്പെടുത്തിയിട്ടുണ്ടെന്നും നായകകളുടെ കണക്കെടുപ്പ് പുരോഗമിക്കകയാണന്നും തൃക്കാക്കര മുനിസിപ്പാലിറ്റി അറിയിച്ചു.പാലക്കാട് ജനവാസ മേഖലകളില് കാട്ടാന ശല്യം തടയുന്നതിന് സ്വീകരിച്ച നടപടികളില് മേഖലാ ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് കോടതിക്ക് റിപ്പോര്ട് കൈമാറി.
ഐഐടി വളപ്പില് ആനകളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിന് നടപടികള് സ്വീകരിച്ചതായും
അറിയിച്ചു. കേസ് ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റി.