
Also Read:
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ചരിത്രത്തിലെ ആദ്യ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു തടുക്കമാകുക. 105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. ഐഎഎസിനു തുല്യമായ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. സിവിൽ സര്‍വീസിനുള്ള ഫീഡര്‍ വിഭാഗമായാണ് ഈ പദവിയെ കണക്കാക്കുന്നത്. ഇവിടെ മികവ് തെളിയിച്ചാൽ പത്തു വര്‍ഷത്തെ സര്‍വീസിനു ശേഷം ഐഎഎസിലും പ്രവേശനം ലഭിക്കും. ഐഎഎസ് പോലെ ഒരുമിച്ച് നിയമന ശുപാര്‍ശ നല്‍കുകയും ബാച്ചുകളായി പരിശീലനം നല്‍കുകയും ചെയ്യുന്ന രീതിയാണ് കെഎഎസും പിന്തുടരുന്നത്.
Also Read:
രാജ്യത്തെ ഉന്നത മാനേജ്മെൻ്റ് സ്ഥാപനത്തിലും പ്ലാനിങ് – ഡെവലപ്മെൻ്റ് സെന്‍ററുകളിലും ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നര വര്‍ഷത്തെ പരിശീലനം നല്‍കും. ഇതിനു ശേഷം സെക്രട്ടറിയേറ്റിൽ അണ്ടര്‍ സെക്രട്ടറിയ്ക്ക് തുല്യമായ പോസ്റ്റിൽ നിയമം നല്‍കം .എല്ലാ വര്‍ഷവും വകുപ്പുകളിൽ രണ്ടാം ഗസറ്റഡ് തസ്തികകളിൽ ഉണ്ടാകുന്ന മൂന്നിലൊന്ന് ഒഴിവുകളും കെഎഎസിനായി നീക്കിവെക്കുകയും ചെയ്യും. മൂന്ന് സ്ട്രീമുകളിലുമായി 35 വീതം ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തിൽ നിയമനം ലഭിക്കും.
മെയിൻ പരീക്ഷയുടെ300 മാര്‍ക്കും അഭിമുഖത്തിൻ്റെ 50 മാര്‍ക്കും ഉള്‍പ്പെടെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. രണ്ടാം സ്ട്രീമിൽ നോൺ ഗസറ്റഡ് വിഭാഗത്തിൽപ്പെട്ട സംസ്ഥാന സർക്കാർ ജീവനക്കാരായിരുന്നു പരീക്ഷയെഴുതിയത്. 2014ൽ ഉമ്മൻ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് പദ്ധതി നടപ്പിലാക്കാൻ ആലോചിച്ചിരുന്നെങ്കിലും നിലവിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് കാണിച്ച് യൂണിയനുകള്‍ എതിര്‍ത്തതോടെ പദ്ധതി മുന്നോട്ടു പോയില്ല. തുടര്‍ന്ന് എൽഡിഎഫ് സര്‍ക്കാര്‍ കെഎഎസുമായി മുന്നോട്ടു പോകുകയായിരുന്നു. 576243 പേര്‍ പരീക്ഷയെഴുതിയതിൽ നിന്ന് 852 പേരെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നു. ഇതിൽ നിന്നാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.














