ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ ഷുഭ്മാന്‍ ഗില്ലും (56), വെങ്കിടേഷ് അയ്യരുമാണ് (38) കൊല്‍ക്കത്തക്കായി തിളങ്ങിയത്.
172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. നേരിട്ട മൂന്നാം പന്തില്‍ തന്നെ യശ്വസി ജയ്സ്വാള്‍ പൂജ്യനായി മടങ്ങി. ഷക്കിബ് അല്‍ ഹസനാണ് വിക്കറ്റ് നേടിയത്. പിന്നാലെയെത്തിയ നായകന് സഞ്ജു സാംസണിനും പിഴച്ചു. സീസണിലെ അവസാന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ശിവം മവിയാണ് താരത്തെ പുറത്താക്കിയത്.
രാജസ്ഥാന്റെ തകര്‍ച്ച പിന്നെയും തുടരുന്നതാണ് ഷാര്‍ജയില്‍ കണ്ടത്. ലോക്കി ഫെര്ഗൂസണ് ലിയാം ലിവിങ്സ്റ്റണിനേയും പവലിയനിലേക്ക് അയച്ചതോടെ രാജസ്ഥാന് നാലാം ഓവറില്‍ തന്നെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരേയും നഷ്ടപ്പെട്ടു. ശിവം ഡൂബെയും അനൂജ് റാവത്തുമാണ് നിലവില്‍ ക്രീസില്‍ തുടരുന്നത്.
Also Read: IPL 2021 CSK vs PBKS: രാഹുല്‍ വെടിക്കെട്ട്; ചാരമായി ചെന്നൈ
The post IPL 2021 KKR vs RR: വീഴ്ചയോടെ രാജസ്ഥാന് തുടങ്ങി; മൂന്ന് വിക്കറ്റ് നഷ്ടം appeared first on Indian Express Malayalam.