Also Read :
നോക്കുകൂലിക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി എടുക്കണം. ട്രേഡ് യൂണിയൻ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ട്.
കേരളത്തിലേക്ക് വരാൻ നിക്ഷേപകര്‍ ഭയക്കുന്നു. ഈ സാഹചര്യം മാറണം. തൊഴിൽ നിഷേധത്തിനുള്ള പ്രതിവിധി അക്രമം അല്ലെന്നും ഹൈക്കോടതി. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ട് തൊഴിലാളി ബോര്‍ഡിനെ സമീപിക്കുകയാണു വേണ്ടത്. വി എസ് എസ് സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി പറഞ്ഞു.
Also Read :
ഇതാദ്യമായല്ല നോക്കുകൂലി കേസിൽ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളടക്കം അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Also Read :
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന നോക്കുകൂലി തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ നാടിന് പേരുദോഷമുണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചു.