മനാമ> പ്രമുഖ മതപണ്ഡിതനും കോഴിക്കോട് ജാമിഅ മർക്കസ് സ്ഥാപനങ്ങളുടെ ചാൻസലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് യുഎഇയുടെ ഗോൾഡൻ വിസ. ദുബായ് താമസ കുടിയേറ്റവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിസ ഏറ്റുവാങ്ങി.
വിവിധ മേഖലകളിൽ പ്രതിഭകളായവർക്ക് യുഎഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യവ്യക്തിയാണ് എ പി അബൂബക്കർ മുസ്ലിയാർ.