തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 ശതമാനംമാത്രം. വാക്സിൻ എടുത്തവരും രോഗബാധിതരാകുന്നുണ്ടെങ്കിലും തീവ്രമാകുന്നില്ല. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ 93 ശതമാനമായി.
സെപ്തംബർ 27 മുതൽ ഒക്ടോബർ നാലുവരെയുള്ള ശരാശരി 1,42,680 രോഗബാധിതരിൽ രണ്ട് ശതമാനത്തിനാണ് ഓക്സിജൻ കിടക്ക വേണ്ടിവന്നത്. ഒരു ശതമാനത്തിനുമാത്രമാണ് ഐസിയു ആവശ്യമായത്.
ആശുപത്രി ചികിത്സ വേണ്ടവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറഞ്ഞത് വാക്സിനേഷന്റെ ഗുണഫലമാണ്.
ബുധനാഴ്ച കോവിഡ് ബാധിച്ച 12,616 രോഗികളിൽ 10,544 പേർ വാക്സിനെടുത്തവരാണ്.