Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുരാവസ്തു തട്ടിപ്പുകേസ്‌: മോൻസണിന്റെ പങ്കാളികളെ തിരിച്ചറിഞ്ഞു

by News Desk
October 7, 2021
in KERALA
0
പുരാവസ്തു-തട്ടിപ്പുകേസ്‌:-മോൻസണിന്റെ-പങ്കാളികളെ-തിരിച്ചറിഞ്ഞു
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കോടികളുടെ പുരാവസ്തു തട്ടിപ്പിന് കളമൊരുക്കാൻ തട്ടിക്കൂട്ടിയ കലിംഗ കല്യാൺ ഫൗണ്ടേഷനിലെ പങ്കാളികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഇവരെ അടുത്തദിവസങ്ങളിൽ ചോദ്യം ചെയ്യും. കടലാസ് സംഘടനയായ കലിംഗ കല്യാൺ ഫൗണ്ടേഷൻ ഡയറക്ടർമാരും പ്രൊമോട്ടർമാരുമായി പ്രവർത്തിച്ചിരുന്നത് ബംഗളൂരു മലയാളികളാണ്. ഇവരിൽ ഒരാളിൽനിന്ന് രണ്ടുകോടി രൂപ മോൻസൺ തട്ടിയതായാണ് സൂചന. പ്രവാസികൾക്ക് ഉൾപ്പെടെ പഞ്ചനക്ഷത്രഹോട്ടലിൽ താമസമൊരുക്കാൻ മോൻസൺ ലക്ഷങ്ങൾ ചെലവഴിച്ചു. എച്ച്എസ്ബിസി ബാങ്കിന്റെ സീൽ പതിച്ച വ്യാജരേഖ അമേരിക്കയിലെ ബന്ധുവാണ് മോൻസണിന് നിർമിച്ചുനൽകിയതെന്നാണ് ഡ്രൈവർ അജിയുടെ മൊഴി.

മോൻസണിന്റെ തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കും. സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഫോൺകോൾ രേഖകളും പരിശോധിക്കും. അഞ്ചുവർഷത്തെ സിഡിആർ ശേഖരിക്കാനാണ് പദ്ധതി. കലൂരിലെ വീട്ടിൽ നിരന്തരമായി സന്ദർശിച്ചവരെയും സമൂഹമാധ്യമങ്ങളിലൂടെ പുരാവസ്തുവിഷയത്തിൽ ആശയവിനിമയം നടത്തിയവരെയും ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

ഏതൊക്കെ അക്കൗണ്ട് വഴിയാണ് മോൻസൺ കോടികളുടെ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തുമെന്ന് അന്വേഷകസംഘത്തിന്റെ തലവൻ ഐജി സ്പർജൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷകസംഘത്തിന്റെ യോഗം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചേർന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത് ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ മോൻസണിനെ ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും.

അന്വേഷകസംഘം വിപുലീകരിച്ചു
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ വിദഗ്ധർ ഉൾപ്പെടെ 10 പേരെയാണ് ഉൾപ്പെടുത്തിയത്.

മുനമ്പം സ്റ്റേഷൻ ഹൗസ് ഓഫീസർ എ എൽ യേശുദാസ്, കൊച്ചി സിറ്റി സൈബർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് അരുൺ, പള്ളുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എക്സ് സിൽവസ്റ്റർ, എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം എസ് ഫൈസൽ, പുത്തൻകുരിശ് സ്റ്റേഷനിലെ എസ്ഐ എസ് ആർ സനീഷ്, മുളവുകാട് സ്റ്റേഷനിലെ എഎസ്ഐ വർഗീസ്, കൊച്ചി സെൻട്രൽ സ്റ്റേഷനിലെ എഎസ്ഐ ടി കെ റെജി, ഫോർട്ട്കൊച്ചി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിഹാബ്, കൊച്ചി സിറ്റി ഡിഎച്ച്ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ മാത്യു എന്നിവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്.

Previous Post

വാക്സിൻ വിമുഖത ലക്ഷ്യംതെറ്റിക്കും ; ആദ്യ 
ഡോസെടുക്കുന്നവരുടെ എണ്ണം കുറയുന്നു

Next Post

പാമ്പുകളുടെ പെരുപ്പത്തിൽ ക്വീൻസ്ലാൻഡുകാർക്ക് ജാഗ്രതാ മുന്നറിയിപ്പ്.

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പാമ്പുകളുടെ പെരുപ്പത്തിൽ ക്വീൻസ്ലാൻഡുകാർക്ക് ജാഗ്രതാ മുന്നറിയിപ്പ്.

പാമ്പുകളുടെ പെരുപ്പത്തിൽ ക്വീൻസ്ലാൻഡുകാർക്ക് ജാഗ്രതാ മുന്നറിയിപ്പ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.